ലോറസ് സ്‌പോർട്‌സ് മാൻ ഒഫ് ദി ഇയർ പുരസ്ക്കാരം സ്വന്തമാക്കി റോജർ ഫെഡറർ

Roger Federer

മൊണാക്കോ: ഈ വർഷത്തെ ലോറസ് സ്‌പോർട്‌സ് മാൻ ഒഫ് ദി ഇയർ പുരസ്ക്കാരം സ്വന്തമാക്കി ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ. ഫെഡറർ നേടുന്ന ആറാം ലോറസ് ലോക കായിക പുരസ്‌കാരമാണിത്. കം ബാക്ക് ഒഫ് ദി ഇയർ പുരസ്‌കാരവും റോജർ ഫെഡറർ തന്നെയാണ് സ്വാന്തമാക്കിയത്.

മൊണാക്കോയിലാണ് ലോറസ് സ്‌പോർട്‌സ് പുരസ്‌കാരദാന ചടങ്ങ് നടന്നത്. ടെന്നീസ് താരം റാഫേൽ നദാലിനെയും ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയേയും പിന്നിലാക്കിയാണ് ഫെഡറർ കായിക ലോകത്തിന്റെ നെറുകയിലെത്തിയത്.

ഓസ്‌ട്രേലിയൻ ഓപ്പണും വിംബിൾഡണും സ്വന്തമാക്കിയ ഫെഡറർ അഞ്ചുവർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നാം റാങ്കിൽ എത്തിയിരുന്നു.

സ്‌പോർട്‌സ് വുമൺ ഒഫ് ദി ഇയർ പുരസ്‌കാരം അമേരിക്കൻ താരം സെറീന വില്യംസിനാണ്. സെറീനയുടെ നാലാം പുരസ്‌കാര നേട്ടമാണിത്.

ഗർബിൻ മുഗുരുസ, നീന്തൽ താരം കെറ്റി ലെൻഡെക്കി, അത്‌ലറ്റിക്ക് താരം ആലിസൺ ഫെലിക്‌സ് എന്നിവരെ മറികടന്നാണ് സെറീന പുരസ്‌കാരം നേടിയത്.

Top