വിംബിള്‍ഡണ്‍: ഫെഡറര്‍ ക്വാര്‍ട്ടറില്‍ പുറത്ത്,ആന്‍ഡേഴ്‌സണ്‍ സെമിയില്‍

Roger Federer

ലണ്ടന്‍ : വിംബിള്‍ഡണില്‍ നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ പുറത്ത്. ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സനാണ് ഒന്നാം റാങ്കുകാരനായ ഫെഡററെ അട്ടിമറിച്ചത്. ആവേശകരമായ മത്സരത്തില്‍ രണ്ട് സെറ്റ് നേടിയ ശേഷമായിരുന്നു ഫെഡററുടെ അപ്രതീക്ഷതമായ പരാജയം. സ്‌കോര്‍: 2-6, 6-7, 7-5, 6-4,13-11.

വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് എട്ടാം സീഡായ ആന്‍ഡേഴ്സണ്‍ ഫെഡററെ വീഴ്ത്തിയത്. ആദ്യ രണ്ട് സെറ്റ് ഫെഡറര്‍ നേടിയെങ്കിലും മൂന്നും നാലും സെറ്റുകളില്‍ ആന്‍ഡേഴ്സണ്‍ തിരിച്ചുവന്നു. ഒടുവില്‍ അഞ്ചാം സെറ്റ് ടൈബ്രേക്കര്‍ വരെ നീണ്ടു. മൂന്നാം സെറ്റില്‍ ഫെഡറര്‍ക്ക് മാച്ച് പോയിന്റ് ലഭിച്ചിരുന്നു.

എയ്സിലായിരുന്ന ആന്‍ഡേഴ്സണ് ആധിപത്യം. 28 എയ്സുകള്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ റാക്കറ്റില്‍ നിന്ന് പിറന്നപ്പോള്‍ ഫെഡറര്‍ 16 എയ്സുകളുതിര്‍ത്തു.Related posts

Back to top