യു.എസ് ഓപ്പണ്‍ ടെന്നീസ് ; സെമി കാണാതെ റോജര്‍ ഫെഡറര്‍ പുറത്ത്

ന്യൂയോര്‍ക്ക്: സ്വിസ് ഇതിഹാസവും മുന്‍ ചാംപ്യനുമായ റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്നു സെമി കാണാതെ പുറത്തായി.

ക്വാര്‍ട്ടറില്‍ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയാണ് മൂന്നാം സീഡായ ഫെഡററെ തോല്‍പ്പിച്ചത്. നാല് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു 24ാം സീഡുകാരനായ അര്‍ജന്റീന താരത്തിന്റെ വിജയം.

ആദ്യ സെറ്റ് കൈവിട്ട ഫെഡറര്‍ രണ്ടാം സെറ്റില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നും നാലും സെറ്റുകളില്‍ ഡെല്‍ പോട്രൊ ആധിപത്യം സ്ഥാപിച്ചു. സ്‌കോര്‍: 7-5,3-6,7-6,6-4.

സെമിയില്‍ സ്പാനിഷ് താരം റാഫേല്‍ നദാലാണ് ഡെല്‍ പോട്രോയുടെ എതിരാളി. റഷ്യയില്‍ നിന്നുള്ള യുവതാരം ആന്‍ഡ്രി റുബലേവിനെ പരാജയപ്പെടുത്തിയാണ് നദാല്‍ സെമിയിലെത്തിയത്.

മൂന്നു സെറ്റു മാത്രം നീണ്ടു നിന്ന പോരാട്ടത്തില്‍ വളരെ അനയാസമായിരുന്നു നഡാലിന്റെ വിജയം. സ്‌കോര്‍: 6-1,6-2,6-2.

1981നു ശേഷം ഇതാദ്യമായാണ് ടൂര്‍ണമെന്റിലെ നാലു സെമി ഫൈനലിസ്റ്റുകളും അമേരിക്കന്‍ താരങ്ങളാവുന്നത്.

Top