ടെന്നിസില്‍ ഒരു യുഗം അവസാനിക്കുന്നു; ഫെഡറർക്ക് ഇന്ന് പടിയിറക്കം

ലണ്ടൻ: പ്രൊഫഷണൽ ടെന്നിസിൽ ഇതിഹാസ താരം റോജർ ഫെഡറർ ഇന്ന് അവസാന മത്സരത്തിനിറങ്ങുന്നു. ലേവർ കപ്പിൽ റാഫേൽ നദാലിനൊപ്പമാണ് ഫെഡററുടെ വിടവാങ്ങൽ മത്സരം.

‘സ്പെഷ്യലിസ്റ്റുകളുടെ ഈ കാലത്ത് നിങ്ങൾക്ക് പുൽക്കോർട്ടിലോ ഹാർഡ് കോർട്ടിലോ കളിമൺ കോർട്ടിലോ സ്പെഷ്യലിസ്റ്റ് ആകാം. അല്ലെങ്കിൽ റോജർ ഫെഡറർ ആകാം’. ടെന്നിസ് ഇതിഹാസം ജിമ്മി കോണേഴ്സിൻറെ ഈ വാക്കുകളിൽ എല്ലാമുണ്ട്. ആ ഫെഡറർ ഇന്ന് പ്രൊഫഷണൽ കരിയറിലെ അവസാന മത്സരത്തിന് ഇറങ്ങുകയാണ്. എക്കാലത്തും തൻറെ ഏറ്റവും വലിയ പ്രതിയോഗിയായ റാഫേൽ നദാലിനൊപ്പമാണ് ഫെഡററുടെ അവസാന അങ്കം. ലോക ടീമും യൂറോപ്യൻ ടീമും ഏറ്റുമുട്ടുന്ന ലേവർ കപ്പിലാണ് ഫെഡററുടെ പടിയിറക്കം.

Top