ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ഹാലെ ഓപ്പണ്‍ സെമിയില്‍

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ഹാലെ ഓപ്പണ്‍ സെമിയില്‍ പ്രവേശിച്ചു. സീഡില്ലാ താരം എബ്ഡനെയാണ് 36 കാരനായ സ്വിസ് താരം കീഴടക്കിയത്. സ്‌കോര്‍ 7- 6,7 -5. സെമിയില്‍ സുഗീറ്റയെ കീഴടക്കി എത്തിയ കുഡ്‌ലയാണ് ഫെഡററുടെ എതിരാളി. ബെര്‍ണ കോറിച്ച്, നാലാം സീഡ് സ്‌പെയിനിന്റെ അഗൂത് എന്നിവരും ഹാലെ ഓപ്പണിന്റെ സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്.

അതേസമയം ക്വീന്‍സ് ഓപ്പണില്‍ മുന്‍ ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് മന്നാരിനോയെ തകര്‍ത്ത് സെമിയില്‍ പ്രവേശിച്ചു. സ്‌കോര്‍ 7 -5, 6-1. ലോപ്പസിനെ തോല്‍പ്പിച്ച് നിക് കൈരൂയിസും, തിയാഫോയെ മറികടന്ന് ജെര്‍മി ചാര്‍ഡിയും, സാം ക്യുറെയെ തകര്‍ത്ത് ഒന്നാം സീഡ് സിലിച്ചും ക്വീന്‍സ് ഓപ്പണ്‍ സെമിയില്‍ ഇടം നേടിയിട്ടുണ്ട്.

Top