ടെന്നീസിലെ രാജാവും റാണിയും ഏറ്റുമുട്ടി; ഒടുവില്‍ തോറ്റ റാണിക്കൊപ്പം ചിരിക്കുന്ന സെല്‍ഫിയും

പെര്‍ത്ത്: ടെന്നീസിലെ രാജാവ് റോജര്‍ ഫെഡററും റാണി സെറീന വില്ല്യംസും നേര്‍ക്കുനേര്‍ വന്നാല്‍ എങ്ങനെ ഉണ്ടാകും. ശരിക്കും ആരാധകരെ ആവേശം കൊള്ളിക്കുന്ന കാഴ്ച തന്നെയായിരിക്കും അത്.

ഹോപ്മാന്‍ കപ്പിലെ മിക്‌സഡ് ഡബിള്‍സ് മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടിയതിന്റെ വിശേഷങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍.ചരിത്രമായി മാറിയ ആ മത്സരത്തില്‍ വിജയം ഫെഡറര്‍ക്കായിരുന്നു. ബെലിന്ദ ബെന്‍സിച്ചിക്കിനൊപ്പമാണ് ഫെഡറര്‍ റാക്കറ്റേന്തിയത്. സെറീനയുടെ പങ്കാളി ഫ്രാന്‍സിസ് ടിയാഫെ ആയിരുന്നു. ആദ്യ രണ്ട് സെറ്റില്‍ തന്നെ ഫെഡര്‍ബെലിന്ദ സഖ്യം വിജയം കണ്ടു. സ്‌കോര്‍: 4-2, 4-3 (5-3). ഇതോടെ റൗണ്ട് റോബിനില്‍ യു.എസ്.എയ്‌ക്കെതിരേ 2-1ന് സ്വിറ്റ്‌സര്‍ലന്‍ഡ് വിജയം കണ്ടു.

അതേസമയം ഇരുവരുടെയും ഈ മത്സരത്തേക്കാളും ആരാധകരെ ഹരംകൊള്ളിച്ചത് ഫെഡററും സെറീനയുടെ ഒരുമിച്ച സെല്‍ഫിയെടുത്ത ഒരു സെല്‍ഫിയായിരുന്നു. ഫെഡറര്‍ സെല്‍ഫി സ്റ്റിക്കെടുത്തപ്പോള്‍ സെറീന ചിരിച്ച് പോസ് ചെയ്തു. ഈ സെല്‍ഫി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.

Top