ഓസ്‌ട്രേലിയന്‍ ഓപ്പണ്‍:നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ക്ക് വിജയത്തുടക്കം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ക്കു വിജയത്തുടക്കം. ബ്രിട്ടന്റെ അല്‍ജാസ് ബെഡനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയ ഫെഡറര്‍ രണ്ടാം റൗണ്ടില്‍ കടന്നു.

എതിരാളിയെ ഒന്നരമണിക്കൂറിനുള്ളില്‍ 36 കാരനായ സ്വിസ് താരം മറികടന്നു. സ്‌കോര്‍: 6-3, 6-4, 6-3. രണ്ടാം റൗണ്ടില്‍ ഫെഡറര്‍ ജര്‍മനിയുടെ ജാന്‍ ലെന്നാര്‍ഡ് സ്ട്രഫിനെ നേരിടും.

Top