പ്ലസ്ടു വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊന്ന കേസ് ;റോക്കി യാദവിന് ജീവപര്യന്തം

ന്യൂഡല്‍ഹി: ബിഹാറില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊന്ന കേസില്‍ ജെഡിയു നേതാവ് മനോരമ ദേവിയുടെ മകന്‍ റോക്കി യാദവിന് ജീവപര്യന്തം. കേസിലെ മറ്റു രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചു.

തന്റെ ആഡംബരകാറിനെ മറികടന്നതിലെ വൈരാഗ്യം മൂലമാണ് റോക്കി യാദവ് വിദ്യാര്‍ത്ഥിയായ ആദിത്യ സഞ്ചദേവിനെ വെടിവെച്ചുകൊന്നത്. കേസില്‍ റോക്കിയും മറ്റു മൂന്നുപേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

റോക്കി യാദവിന്റെ സഹോദരന്‍ തേനി, അംഗരക്ഷകന്‍ രാകേഷ് കുമാര്‍ രഞ്ജന്‍ എന്നിവരാണ് മറ്റു പ്രതികള്‍. റോക്കി യാദവിന്റെ പിതാവ് ബിന്ദി യാദവിന് അഞ്ച് വര്‍ഷത്തെ തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഗൂഢാലോചന കേസിലാണ് ബിസിനസുകാരനായ ബിന്ദി യാദവിനെ ശിക്ഷിച്ചത്.

2016 മേയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

തന്റെ ആഡംബരകാറിനെ മറികടന്നതിലെ വൈരാഗ്യം മൂലമാണ് റോക്കി യാദവ് വിദ്യാര്‍ത്ഥിയായ ആദിത്യ സഞ്ചദേവിനെ വെടിവെച്ച് കൊന്നത്.

ബീഹാറിലെ ഭരണകക്ഷിയായ ജെഡിയു എംഎല്‍സി മനോരമാദേവിയുടെ മകനാണ് റോക്കി. സംഭവത്തെ തുടര്‍ന്ന് മനോരമ ദേവിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അഡീഷണല്‍ ജില്ലാ സെഷ്ന്‍സ് ജഡ്ജി സച്ചിദാനന്ദ സിങാണ് റോക്കിയും മറ്റു മൂന്ന് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

Top