കടൽത്തീരത്ത് നായികയോടൊപ്പം റോക്കി ഭായ്; കെജിഎഫ് 2 ലൊക്കേഷൻ വീഡിയോ പുറത്ത്

കെജിഎഫ് 2 ചിത്രീകരണത്തിനിടെ നായികക്കൊപ്പം നിൽക്കുന്ന നായകൻ റോക്കി ഭായിയുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ. യഷ് ആണ് റോക്കി ഭായിയെ അവതരിപ്പിക്കുന്നത്. അടുത്തു നിൽക്കുന്ന ഇവർക്ക് ചുറ്റും ആഡംബര കാറുകൾ നീങ്ങുന്നതും വീഡിയോയിൽ കാണാം. സിനിമയുടെ അവസാനഘട്ട ചിത്രീകരണം ഉഡുപ്പിയിൽ പുരോഗമിക്കുകയാണ്.

കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച്, പിന്നീട് പുനരാരംഭിച്ച കെജിഎഫ് 2 ചിത്രീകരണത്തിലേക്ക് നായകന്‍ യഷ് എത്തി എന്നതാണ് പുതിയ വിശേഷം. കോവിഡ് പശ്ചാത്തലത്തില്‍ ഷൂട്ട് നിര്‍ത്തിയതിനു ശേഷം ഓഗസ്റ്റ് 26നാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചിരുന്നത്. എന്നാല്‍ യഷ് പങ്കെടുക്കുന്ന ബാക്കി ഭാഗങ്ങളുടെ ചിത്രീകരണം പുനരാരംഭിച്ചത് ഇന്നാണ്. യഷിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകളും അണിയറക്കാര്‍ ഔദ്യോഗികമായി പുറത്തു വിട്ടിരുന്നു. കടല്‍ക്കരയില്‍ അനന്തതയിലേക്ക് നോട്ടമയച്ച് നില്‍ക്കുന്ന നായക കഥാപാത്രമാണ് ഒരു ചിത്രത്തിലുള്ളത്.

90 ശതമാനം ചിത്രീകരണവും കോവിഡ് എത്തുന്നതിനു മുന്‍പേ സംവിധായകന്‍ പ്രശാന്ത് നീല്‍ പൂര്‍ത്തിയാക്കിയിരുന്നു. സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ നേരത്തേ പുറത്തുവിട്ടിരുന്നു. നിലവില്‍ കാന്‍സര്‍ ചികിത്സയ്ക്കായി ചിത്രീകരണത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് അദ്ദേഹം. സഞ്ജയ് ദത്തിന് ഇനി മൂന്നു ദിവസത്തെ ചിത്രീകരണം മാത്രമാണ് അവശേഷിക്കുന്നതെന്നാണ് അറിയുന്നത്.

Top