‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’; 250 കോടി കടന്നു

ബോളിവുഡില്‍ പല സിനിമകളും എത്തിയെങ്കിലും കളക്ഷനില്‍ വമ്പന്‍ നേട്ടവുമായി രണ്‍വീര്‍ സിംഗ്-ആലിയ ഭട്ട് ചിത്രം ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’. സമീപകാലത്ത് മികച്ച കുതിപ്പ് നടത്തിയ ബോളിവുഡ് ചിത്രമായി ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ മാറിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ തുടരുകയുമാണ്.

കരണ്‍ ജോഹറാണ് ചിത്രത്തിന്റ സംവിധാനം.് ചിത്രം 250 കോടി ആഗോളതലത്തില്‍ നേടി എന്നാണ് പുതിയ റിപ്പോര്‍ട്ട്. നേരത്തെ അഭിഷേക് ബച്ചന്‍ രണ്‍വീര്‍ ചിത്രത്തെ വിലയിരുത്തിയിരുന്നു. കരണ്‍ ജോഹറിന്റെ തിരിച്ചു വരവാണ്. ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റാണ് ഇത്. വളരെ മികച്ച താരങ്ങളാണ് രണ്‍വീര്‍ ചിത്രത്തില്‍ എന്നും അഭിഷേക് ബച്ചന്‍ സാമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു.

Top