റോക്കെട്രി ദ നമ്പി എഫക്ട്; മാധവന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

namby narayanan-madhavan

മ്പി നാരായണന്റെ ജീവിതകഥ പറയുന്ന ചിത്രം റോക്കെട്രി ദ നമ്പി എഫക്ടിന്റെ ടീസര്‍ പുറത്തിറങ്ങി. ആര്‍ മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.

കേരളത്തെ പിടിച്ചുകുലുക്കിയ ഐ.എസ്.ആര്‍.ഒ ചാരക്കേസിനെ അടിസ്ഥാനമാക്കി നമ്പി നാരായണന്‍ രചിച്ച റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ് ഐ.എസ്.ആര്‍.ഒ സ്‌പൈ കേസ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. ആനന്ദ് മഹാദേവനാണ് ചിത്രമൊരുക്കുന്നത്.

https://youtu.be/dZvnybfmxUQ

ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിന്‍ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു മറിയം റഷീദയും ഫൗസിയ ഹസ്സനും ഉള്‍പ്പെട്ട ചാരക്കേസ്. ഇതുമായി ബന്ധപ്പെട്ട് 1994-ല്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

Top