അഫ്ഗാനിസ്ഥാനിൽ റോക്കറ്റ് ആക്രമണം ; 6 പേർ കൊല്ലപ്പെട്ടു

Afghanistan

കാബൂൾ : അഫ്ഗാനിസ്ഥാനിലെ ഗാസ്നി പ്രവിശ്യയിൽ ഉണ്ടായ റോക്കറ്റ് ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരുക്കേറ്റു. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഒരു കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.

ഗസ്നി നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഖര ബാഗി ഗ്രാമത്തിലാണ് സംഭവം നടന്നതെന്നും റോക്കറ്റ് ആക്രമണം നടത്തിയത് താലിബാനാണെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ താലിബാൻ ഇത് നിരസിച്ചു.

Top