കാബൂളിൽ പതിനാലിടത്ത് റോക്കറ്റ് ആക്രമണം; മൂന്ന് മരണം

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ റോക്കറ്റ് ആക്രമണം. പതിനാല് ഇടങ്ങളിലാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. റോക്കറ്റ് ആക്രമണത്തിൽ മൂന്നു പേർ മരിച്ചു. നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾ മൂന്നു മാസമായി ഖത്തറിൽ തുടരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. റോക്കറ്റ് ആക്രമണങ്ങളിൽ പങ്കില്ലെന്നാണ് താലിബാൻ നിലപാട്.

Top