കാബൂളിൽ റോക്കറ്റ് ആക്രമണം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ 23 റോക്കറ്റുകളുടെ ആക്രമണം. ആക്രമണത്തില്‍ എട്ട് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 31 പേര്‍ക്ക് പരിക്കേറ്റു. ഭീകരവാദികളാണ് ആക്രമണത്തിന് പിന്നിലെന്നും ട്രക്കില്‍ എത്തിച്ച മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് ആരിയന്‍ പറഞ്ഞു.

ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ അറിയിച്ചു. പൊതുവിടങ്ങളില്‍ ഇത്തരം ആക്രമണം നടത്തില്ലെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ശനിയാഴ്ച തന്നെ നടന്ന മറ്റൊരാക്രമണത്തില്‍ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു.

Top