2022 ഏഷ്യന്‍ ഗെയിംസ് ഭാഗ്യ ചിഹ്നങ്ങളെ അവതരിപ്പിച്ചു

ഹാന്‍ചൗ (ചൈന) കിഴക്കന്‍ ചൈനയിലെ പൈതൃക നഗരമായ ഹാന്‍ചൗ വേദിയാകുന്ന 2022 ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നങ്ങളെ അവതരിപ്പിച്ചു. കോങ്കോങ്, ലിയാന്‍ലിയാന്‍, ചെന്‍ചെന്‍ എന്നിങ്ങനെയാണ് ഭാഗ്യചിഹ്നങ്ങളുടെ പേര്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് സാമൂഹിക അകലം പാലിക്കാനുള്ള നടപടികള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍, ഡിജിറ്റല്‍ ചടങ്ങിലായിരുന്നു അവതരണം. 2022 സെപ്റ്റംബര്‍ 10 മുതല്‍ 22 വരെയാണ് ഹാന്‍ചൗ ഏഷ്യന്‍ ഗെയിംസ്.

Top