ഇനി ടാറ്റ നിര്‍മിക്കും മാന്‍ഹോള്‍ വൃത്തിയാക്കുന്ന ‘ബാന്‍ഡിക്കൂട്ട്’ റോബോട്ട്

നി ടാറ്റയുടെ നിര്‍മാണത്തില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട് എന്ന റോബോട്ടിന് തുടക്കം. റോബോട്ടിന്റെ നിര്‍മാണത്തിന് ജെന്റോബോട്ടിക്‌സ് ഇന്നവേഷന്‍സും ടാറ്റാ മോട്ടോഴ്‌സിന്റെ സഹസ്ഥാപനമായ ടാറ്റാ ബ്രബോയും ധാരണയായി.

മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ആദ്യമായി റോബോട്ടിനെ വികസിപ്പിച്ച സ്ഥാപനമാണ് ജെന്റോബോട്ടിക്‌സ്. സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് റോബോട്ടിക്‌സിലൂടെ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ 2015-ലാണ് തിരുവനന്തപുരം ആസ്ഥാനമായി ജെന്റോബോട്ടിക്‌സ് സ്ഥാപിച്ചത്.

മാന്‍ഹോള്‍ വൃത്തിയാക്കാന്‍ മനുഷ്യരെ ഉപയോഗിക്കുന്ന രീതി 2020-ഓടെ ഇന്ത്യയില്‍ അവസാനിപ്പിക്കാനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. ഇതിനായി ‘മിഷന്റോബോഹോള്‍’ എന്ന ദൗത്യവുമായി മുന്നോട്ടുപോകുകയാണ് ജെന്റോബോട്ടിക്‌സ്.

Top