വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റ് നയിക്കാന്‍ റോബിന്‍ ഉത്തപ്പ

തിരുവനന്തപുരം: അടുത്ത മാസം ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിന്റെ അമരക്കാരനാകാന്‍ റോബിന്‍ ഉത്തപ്പ. സച്ചിന്‍ ബേബിയെ നായക സ്ഥാനത്തുനിന്നു മാറ്റിയാണ് ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയെ കേരള ടീമിന്റെ നായകനായി പ്രഖ്യാപിച്ചത്.

മുന്‍ സീസണുകളില്‍ സച്ചിന്‍ ബേബിയായിരുന്നു ടീമിനെ നയിച്ചിരുന്നത്. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റാകും കേരള ക്യാപ്റ്റന്‍സിയില്‍ ഉത്തപ്പയുടെ ആദ്യ പരീക്ഷണം.

Top