ജംഷദ്പൂര്‍ എഫ് സിയുമായി കരാര്‍ കാലാവധി പുതുക്കി റോബിന്‍ ഗുരുങ്ങ്

ജംഷദ്പൂര്‍ എഫ് സിയുമായി കരാര്‍ കാലാവധി പുതുക്കി റോബിന്‍ ഗുരുങ്ങ്. റോബിന്‍ കരാന്‍ കാലാവധി പുതുക്കിയത് ഒരു വര്‍ഷത്തേക്കാണ്. റോബിനെ ജംഷദ്പൂര്‍ എഫ് സി സ്വന്തമാക്കിയത് രണ്ട് വര്‍ഷം മുമ്പ് ഡ്രാഫ്റ്റിലൂടെയായിരുന്നു.ഐ എസ് എല്ലില്‍ ആദ്യ സീസണില്‍ അധികം അവസരം ലഭിച്ചിങ്കിലും ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ റോബിന് സാധിച്ചു.

ഈ സീസണില്‍ ജംഷദ്പൂരിനായി 13 മത്സരങ്ങള്‍ റോബിന്‍ കളിച്ചു. ലെഫ്റ്റ് ബാക്കായും റൈറ്റ് ബാക്കായും തിളങ്ങുന്ന താരം സിക്കിം സ്വദേശിയാണ്. ഇതിന് മുമ്പ് റോബിന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കളിക്കാരനായിരുന്നു. 37 മത്സരങ്ങളിലാണ് ഐ എസ് എല്ലില്‍ ഗുരങ്ങ് കളിച്ചിട്ടുള്ളത്. ഐ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ ഡിഫന്‍സിലും താരം കളിച്ചിട്ടുണ്ട്.

Top