നായ കാവലില്‍ കഞ്ചാവ് കച്ചവടം; തന്റെ വാടക വീട്ടില്‍ കഞ്ചാവ് വെച്ചത് സുഹൃത്തെന്ന് റോബിന്‍ ജോര്‍ജ്

കോട്ടയം: കഞ്ചാവ് കേസില്‍ തന്നെ കുടുക്കിയതാണെന്ന് നായ വളര്‍ത്തലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ കേസില്‍ അറസ്റ്റിലായ റോബിന്‍ ജോര്‍ജ്. തെളിവെടുപ്പിനിടയാണ് റോബിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അനന്തു പ്രസന്നന്‍ എന്ന സുഹൃത്താണ് തന്റെ വാടക വീട്ടില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതെന്നുമാണ് റോബിന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്. അനന്തു ഒളിവില്‍ ആണെന്നും റോബിന്‍ പറയുന്നു.

അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ടതടക്കം ആക്രമണ സ്വഭാവുമുള്ള പതിമൂന്ന് നായകള്‍ പ്രതിയുടെ വീട്ടിലുണ്ടായിരുന്നു.കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന റോബിന്‍ ജോര്‍ജിനെ തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുമാരനെല്ലൂര്‍ വലിയാലിന്‍ചുവടിനു സമീപം ഡെല്‍റ്റ k9 എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന നായ പരിശീലന കേന്ദ്രത്തിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം നടന്നത്. നായ പരിശീലന കേന്ദ്രത്തില്‍ നിന്ന് പതിനെട്ട് കിലോ കഞ്ചാവ് പിടിച്ചെങ്കിലും പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.

Top