വിലക്ക് ലംഘിച്ച് റോബിന്‍ ബസ് ഇന്ന് വീണ്ടും സര്‍വീസ് തുടങ്ങി

പത്തനംതിട്ട: റോബിന്‍ ബസ് ഇന്ന് വീണ്ടും സര്‍വീസ് തുടങ്ങി. വിലക്ക് ലംഘിച്ചാണ് ബസ് സര്‍വീസ് തുടങ്ങിയിരിക്കുന്നത്.പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ആണ് രാവിലെ അഞ്ചുമണിക്ക് പുറപ്പെട്ടത്. ഇന്നലെ പത്തനംതിട്ടയില്‍ വച്ച് തന്നെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോബിന്‍ ബസ് തടഞ്ഞു പരിശോധിച്ചിരുന്നു. ഇന്ന് പക്ഷേ എരുമേലി പിന്നിടും വരെ പരിശോധനകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

ഇന്നലെ നാലിടങ്ങളിലായി ബസ് തടഞ്ഞ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 37,000ത്തില്‍ അധികം രൂപ ബസ്സിനെ പിഴ ഇട്ടിരുന്നു. സ്റ്റേജ് ക്യാരേജ് ആയി റോബിന്‍ ബസ്സിന് സര്‍വീസ് നടത്താന്‍ പെര്‍മിറ്റിലൊന്ന് ചൂണ്ടിക്കാണിച്ചാണ് ബസ്സിനെതിരെ അധികൃതര്‍ നടപടി എടുക്കുന്നത്.

പിഴയൊടുക്കിയിട്ട് സര്‍വീസ് നടത്തുമെന്ന് ഇന്നലെ തന്നെ അറിയിച്ചിരുന്നതായി ഉടമ ഗിരീഷ് പറഞ്ഞു.അതേസമയം റോബിന്‍ ബസിന് ബദലായി കോയമ്പത്തൂരിലേക്ക് 4. 30 മുതല്‍ സര്‍വീസ് ആരംഭിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി.

Top