മാഡ്രിഡ് ക്യാപ്റ്റന്‍ റാമോസ് വിഡ്ഢിയാണെന്ന് ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍

firmino

യല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് വിഡ്ഢിയാണെന്ന് ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ഫിര്‍മിഞ്ഞോ. കഴിഞ്ഞ ദിവസം റാമോസ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഫിര്‍മിഞ്ഞോ. ‘സാധാരണ താന്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ പ്രതികരിക്കാറില്ല, റാമോസ് ചാമ്പ്യന്‍സ് ലീഗ് വിജയിച്ചിരിക്കാം, എന്നാല്‍ അദ്ദേഹം പറഞ്ഞത് വെച്ച് നോക്കുമ്പോള്‍ അദ്ദേഹമൊരു വിഡ്ഢി ആണ്’ ഫിര്‍മിഞ്ഞോ പറഞ്ഞു.

സാലയുടെയും ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ കരിയസിന്റെയും പരിക്ക് തന്റെ തലയില്‍ ആയ സ്ഥിതിക്ക് തന്റെ വിയര്‍പ്പ് തട്ടി ഫര്‍മീനോയ്ക്ക് ജലദോഷം പിടിച്ചു എന്നൊരു ആരോപണം കൂടി മാത്രമെ ഇനി ബാക്കിയുള്ളൂ എന്ന് റാമോസ് പരിഹാസത്തോടെ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു റോബര്‍ട്ടോ ഫിര്‍മിഞ്ഞോ.

Top