നെയ്മറെ പോലെ കുട്ടീഞ്ഞോയും ബ്രസീലിന് പ്രധാനം റോബര്‍ട്ടോ കാര്‍ലോസ്

Roberto

ല്ലാ ടീമുകള്‍ക്കും തങ്ങളുടെ കളിക്കാര്‍ എപ്പോഴും പ്രാധാന്യമുളളവരാണ്. എന്നാലും അതില്‍ നിന്നും ചിലപ്പോഴൊക്കെ ചില കളിക്കാരെ ടീം ഉയര്‍ത്തി പിടിക്കുന്നു. അത്തരത്തില്‍ ബ്രസീലിന്റെ ടീം അംഗങ്ങളില്‍ ഏവരും ഉയര്‍ത്തി പിടിക്കുന്ന താരമാണ് നെയ്മര്‍. രാജ്യഭേദമന്യെ അദ്ദേഹത്തിന് ധാരാളം ആരാധകരും ഉണ്ട്. എന്നാല്‍, നെയ്മറിനൊപ്പം ഫിലിപ് കുട്ടീഞ്ഞോയും ബ്രസീലിന് പ്രധാന കളികാരനാണെന്നു ബ്രസീല്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിന്റെ അഭിപ്രായം.

‘കുട്ടീഞ്ഞോയുടെ കളി കാണാന്‍ എനിക്ക് ഏറെ ഇഷ്ടമാണ്, എല്ലാവരും നെയ്മറിനെ കുറിച്ചു സംസാരിക്കുന്നു. പക്ഷെ കുട്ടീഞ്ഞോ ഓരോ മത്സരത്തിലും താനും ബ്രസീലിന് ഏറെ വിലയേറിയ താരമാണെന്ന് തെളിയിക്കുന്നു’ എന്നാണ് കുട്ടീഞ്ഞോയെ കുറിച്ചു കര്‍ലോസിന്റെ വാക്കുകള്‍.

എതിര്‍ കളിക്കാര്‍ നെയ്മറിനെ ലക്ഷ്യം വെക്കുമ്പോള്‍ കുട്ടീഞ്ഞോക്ക് പൊടുന്നനെ കളികള്‍ ബ്രസീലിന് അനുകൂലമാക്കാന്‍ സാധിക്കുന്നു എന്നും കാര്‍ലോസ് അഭിപ്രായപ്പെട്ടു.

Top