Robert Vadra was in regular touch with arms dealer Sanjay Bhandari: IB report

ന്യൂഡല്‍ഹി: ആയുധ വ്യാപാരിയുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ മരുമകനുമായ റോബര്‍ട്ട് വദ്രയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.

വദ്ര ആയുധ വ്യാപാരിക്ക് ഇ മെയില അയച്ചിരുന്നുവെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

ലണ്ടനിലെ ഫ്‌ളാറ്റുമായി ബന്ധപ്പെട്ടതായിരുന്നു ഇ മെയില്‍ സന്ദേശം. ഇക്കാര്യം ആയുധ വ്യാപാരി വെളിപ്പെടുത്തിയിട്ടുണ്ട്.

വദ്രയുടെ ഫ്‌ളാറ്റിന്റെ വിവരങ്ങള്‍ ആരാഞ്ഞ് ആദായ നികുതി വകുപ്പ് വിദേശ രാജ്യങ്ങളോട് വിവരങ്ങള് തേടിയിരിക്കുകയാണ്.

ബിനാമി പേരില്‍ ആയുധ ഇടനിലക്കാരനായ സഞ്ജയ് ഭണ്ഡാരിയുമായി റോബര്‍ട്ട് വദ്രയ്ക്ക് ബന്ധമുണ്ടെന്നായിരുന്നു ആരോപണം.

സഞ്ജയ് ലണ്ടനില്‍ 2009ല്‍ കൊട്ടാര സദൃശ്യമായ വീട് വാങ്ങിയെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വാദ്രയെ കൂടാതെ അദ്ദേഹത്തിന്റെ എക്‌സിക്യുട്ടീവ് അസിസ്റ്റന്റ് മനോജ് അറോറ, സോണിയാ ഗാന്ധി എന്നിവരുടെ പങ്കും കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷിക്കും.

റോബര്‍ട്ട് വാദ്രയും സഹായി മനോജ് അറോറയും തമ്മിലുള്ള ഇമെയില്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, റോബര്‍ട്ട് വദ്രയെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വിവാദ ആയുധ വ്യാപാരികളുമായി റോബര്‍ട്ട് വദ്രയ്ക്ക് ബന്ധമുണ്ടെന്ന ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് സോണിയ പറഞ്ഞു.

അത്തരത്തില്‍ ബന്ധമുണ്ടെന്നതിനുള്ള തെളിവുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കുകയാണ് വേണ്ടതെന്ന് സോണിയ കൂട്ടിച്ചേര്‍ത്തു.

Top