ഭൂമി ഇടപാടു കേസ്: റോബര്‍ട്ട് വധേരക്കെതിരെ ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര ഹരിയാനയിലെ ഭൂമി ഇടപാടില്‍ 50 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.

ഭൂവിനിയോഗ ചട്ടങ്ങള്‍ ലംഘിക്കാന്‍ വധേരയ്ക്ക് വിഴിവിട്ട സഹായങ്ങള്‍ ലഭിച്ചെന്നും ജസ്റ്റീസ് ദിംഗ്ര കമ്മീഷന്‍ കണ്ടെത്തി.

പ്രിയങ്ക ഗാന്ധി ഭൂമി വാങ്ങിയതും കമ്മീഷന്‍ അന്വേഷിച്ചു. ഇന്ദിരാഗാന്ധിയില്‍നിന്നു കൈമാറി കിട്ടിയ സ്വത്തില്‍നിന്നാണ് തന്റെ വരുമാനമെന്ന് പ്രിയങ്ക ഗാന്ധിയുടെ വിശദീകരണം. വധേരയുടെ വരുമാനം താന്‍ ഉപയോഗിച്ചിട്ടില്ലെന്നും അവര്‍ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഹരിയാനയില്‍ വധേരയുടെ കമ്പനി നടത്തിയ 250 ഭൂമി ഇടപാടുകളെ കുറിച്ചാണ് കമ്മീഷന്‍ അന്വേഷിച്ചത്.

ഹരിയാനയിലെ ബിജെപി സര്‍ക്കാരാണ് ദിംഗ്ര അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ഗുഡ്ഗാവില്‍ 2008 ല്‍ 7.5 കോടി രൂപ മുടക്കി വാങ്ങിയ മൂന്നര ഏക്കര്‍ ഭൂമിയിടപാടാണ് വധേരയ്ക്ക് എതിരെയുള്ളത്. ഈ ഭൂമി മൂന്ന് മാസത്തിനുള്ളില്‍ റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാരായ ഡിഎല്‍എഫിന് 58 കോടി രൂപയ്ക്ക് മറിച്ചു വിറ്റു. ഈ ഇടപാടില്‍ സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടായെന്നാണ് ആരോപണം.

Top