ജനങ്ങള്‍ക്ക് വേണ്ടി സേവനം ചെയ്യണം; രാഷ്ട്രീയ പ്രവേശന സൂചന നല്‍കി റോബര്‍ട്ട് വദ്ര

robert-vadra

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ചുമതലയേറ്റതിന് പിന്നാലെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നല്‍കി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര രംഗത്ത്.

ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സേവനം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഫെയ്‌സ്ബുക്കിലൂടെയാണ് വദ്ര അറിയിച്ചത്.

ഞാന്‍ ഇതുവരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എങ്കിലും, ഉത്തര്‍പ്രദേശിലെ ജനങ്ങളില്‍ നിന്നാണ് കൂടുതല്‍ സ്‌നേഹം കിട്ടിയിട്ടുള്ളതെന്നും വദ്ര പറയുന്നു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്നതിനിടെയാണ് വദ്ര രാഷ്ട്രീയ പ്രവേശന മോഹം പ്രകടിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Top