സാമ്പത്തിക തട്ടിപ്പ് കേസ്; വാദ്രയ്ക്ക് വിദേശത്തേയ്ക്ക് പോകാന്‍ അനുമതി

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകേസില്‍ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വാദ്രയ്ക്ക് വിദേശത്ത് പോകാന്‍ അനുമതി. ഈ മാസം 21 മുതല്‍ ഒക്ടോബര്‍ എട്ടുവരെ ബിസിനസ് ആവശ്യത്തിന് സ്‌പെയിനില്‍ പോകാനാണ് ഡല്‍ഹിയിലെ പ്രത്യേക കോടതി വദ്രക്ക് അനുമതി നല്‍കിയത്.

വിദേശരാജ്യങ്ങളില്‍ പോകാന്‍ അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വദ്രയുടെ അപേക്ഷയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എതിര്‍ത്തിരുന്നെങ്കിലും കോടതി അനുമതി നല്‍കുകയായിരുന്നു.

ജൂണ്‍ മാസത്തില്‍ ലണ്ടന്‍, യുഎസ്, നെതര്‍ലന്‍ഡ്‌സ് എന്നീ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിന് വദ്ര അനുമതി ആവശ്യപ്പെട്ടിരുന്നു. മെഡിക്കല്‍ ആവശ്യമായിരുന്നു കാരണമായി വ്യക്തമാക്കിയത്. കോടതി ലണ്ടന്‍ ഒഴികെ മറ്റ് രാജ്യങ്ങളില്‍ സന്ദര്‍ശിക്കുന്നതിന് വാദ്രയ്ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.

Top