ചോദ്യം ചെയ്യല്‍; വദ്ര ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ ഹാജരാകും

robert-vadra

ന്യൂഡല്‍ഹി; സാമ്പത്തിക തട്ടിപ്പ് കേസുമായ് ബന്ധപ്പെട്ട് വ്യവസായി റോബര്‍ട്ട് വദ്ര ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ ഹാജരാകും. രാവിലെ പത്തരയോടെ ചോദ്യം ചെയ്യല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ കേസ് പരിഗണിക്കവെ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ വദ്രയോട് സി.ബി.ഐ ജഡ്ജ് അരവിന്ദ് കുമാര്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് മുന്നാകെ ചോദ്യം ചെയ്യലിനായി വദ്ര ഹാജരാവുന്നത്.

വദ്രയുടെ ഓഫീസിലടക്കം നടത്തിയ റെയ്ഡിലൂടെ പിടിച്ചെടുത്ത രേഖകളുടെ പകര്‍പ്പ് 5 ദിവസത്തിനികം വദ്രക്ക് നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടും കോടതി നിര്‍ദേശിച്ചു. വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ബണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്ത് വകകള്‍ വാങ്ങിച്ചു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍.

Top