ചോദ്യം ചെയ്യലിനായി റോബര്‍ട്ട് വദ്രയെ കസ്റ്റഡിയില്‍ വേണമെന്ന് ഇഡി

ന്യൂഡല്‍ഹി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ റോബര്‍ട്ട് വദ്രയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി).

വദ്രയെ ചോദ്യം ചെയ്യുക എന്നത് അനിവാര്യമാണെന്നും അദ്ദേഹത്തെ കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഡല്‍ഹി ഹൈക്കോടതിയെ ഇഡി സമീപിച്ചു.

അന്വേഷണവുമായി വദ്ര സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയെ അറിയിച്ചത്. കേസ് നവംബര്‍ അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്.

Top