ബാറ്റ്മാന്റെ കുപ്പായമണിഞ്ഞ് റോബര്‍ട്ട് പാറ്റിന്‍സണ്‍; തരംഗമായി താരത്തിന്റെ ചിത്രം

ട്വിലൈറ്റിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് റോബര്‍ട്ട് പാറ്റിന്‍സണ്‍. ഇപ്പോഴിതാ ബാറ്റ്മാന്റെ കുപ്പായമണിഞ്ഞാണ് റോബര്‍ട്ട് പാറ്റിന്‍സണ്‍ എത്തിയിരിക്കുന്നത്. ജോര്‍ജ് ക്ലൂണി, ക്രിസ്റ്റ്യന്‍ ബെയ്ല്‍, ബെന്‍ അഫ്‌ലെക്ക് തുടങ്ങിയ താരങ്ങള്‍ക്കു ശേഷം ബാറ്റ്മാന്റെ കുപ്പായമണിയുന്ന നടനാണ് റോബര്‍ട്ട്. ഇതിനകം തന്നെ താരത്തിന്റെ ചിത്രം ഓണ്‍ലൈനില്‍ തരംഗമായിരിക്കുകയാണ്.

സംവിധായകന്‍ മാട്ട് റീവ്‌സ് ആണ് ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ദ് ബാറ്റ്മാന്‍ എന്ന സിനിമയുടെ ക്യാമറ ടെസ്റ്റിനായുള്ള റോബര്‍ട്ടിന്റെ വീഡിയോ ഫൂട്ടേജും പുറത്തുവന്നിട്ടുണ്ട്. ക്രിസ്റ്റഫര്‍ നോളന്റെ ടെനെറ്റിലും പ്രധാനവേഷത്തില്‍ റോബര്‍ട്ട് അഭിനയിക്കുന്നുണ്ട്.

Top