ഹോളിവുഡ് ഹൊറർ ചിത്രം ദ ലൈറ്റ് ഹൗസ് ; കേന്ദ്ര കഥാപാത്രമായി റോബർട്ട് പാറ്റിൻസൺ

Robert Pattinson

പുതിയ ഹോളിവുഡ് ഫാന്റസി ഹൊറർ ചിത്രം ദ ലൈറ്റ് ഹൗസിൽ അഭിനയിക്കാനൊരുങ്ങി റോബർട്ട് പാറ്റിൻസൺ. വില്യം ഡാഫോയും റോബർട്ട് പാറ്റിൻസനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

റോബോർട്ട് എഗേഴ്‌സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നോവ സ്കോട്ടയിൽ ഉണ്ടായിരുന്ന ലൈറ്റ് ഹൗസ് സൂക്ഷിപ്പുകാരന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സിനിമയുടെ ചിത്രീകരണം ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. A24 നിർമ്മാണ കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.

Top