സിംബാബ് വേ പ്രസിഡന്റ് പദവി ഉടനെ ഒഴിയില്ലെന്ന് റോബര്‍ട്ട് മുഗാബെ

ഹരാരെ: സിംബാബ് വേ പ്രസിഡന്റ് പദവി ഒഴിയില്ലെന്ന സൂചന നല്‍കി റോബര്‍ട്ട് മുഗാബെ.

ഡിസംബറില്‍ നടക്കാനിരിക്കുന്ന സാനു പിഎഫ് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ അധ്യക്ഷനായിരിക്കുമെന്നു മുഗാബെ പറഞ്ഞു. മുഗാബെയെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.

ഭരണകക്ഷിയായ സാനു പിഎഫ് മുഗാബെയെ പാര്‍ട്ടിയുടെ നേതൃപദവിയില്‍ നിന്നു പുറത്താക്കിയ ശേഷം പുതിയ നേതാവായി വൈസ് പ്രസിഡന്റ് എമേഴ്സണ്‍ എംനന്‍ഗാഗ്വയെ നിയമിച്ചിരുന്നു.

മുഗാബെ ഇന്നു സിംബാബ്വേ പ്രസിഡന്റ് പദവി രാജിവയ്ക്കണം. അല്ലാത്തപക്ഷം നാളെ ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് നടപടികള്‍ക്കു തുടക്കം കുറിക്കുമെന്നാണ് കേന്ദ്രക്കമ്മിറ്റി മുന്നറിയിപ്പ്.

കഴിഞ്ഞയാഴ്ച മുഗാബെയെയും ഭാര്യയെയും സൈന്യം വീട്ടുതടങ്കലിലാക്കിയിരുന്നു. മുഗാബെയില്‍ സമ്മര്‍ദം ചെലുത്തി രാജിവയ്പിക്കാനാണ് സൈന്യം ശ്രമിച്ചത്. മുഗാബെയുടെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ഹരാരെയില്‍ ബഹുജനറാലി നടത്തിയിരുന്നു.

Top