പരിശീലനരംഗത്ത് വീണ്ടും ചുവടുറപ്പിച്ച് ലിവര്‍പൂളിന്റെ ഇതിഹാസതാരം റോബി ഫൗളര്‍

രിശീലനരംഗത്ത് വീണ്ടും ചുവടുറപ്പിച്ച് ലിവര്‍പൂളിന്റെ ഇതിഹാസതാരമായിരുന്നു റോബി ഫൗളര്‍. രണ്ട് വര്‍ഷത്തെ കരാറിന്റെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയന്‍ ക്ലബായ ബ്രിസ്‌ബേന്‍ റോറിന്റെ പരിശീലകനായാണ് ഫൗളര്‍ വീണ്ടും പരിശീലന രംഗത്തേയ്ക്ക് എത്തുന്നത്.

രണ്ട് തവണയായി ലിവര്‍പൂളിനായി 350-ലേറെ മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ഫൗളര്‍. മാഞ്ചസ്റ്റര്‍ സിറ്റിയടക്കമുള്ള ക്ലബുകള്‍ക്കൊപ്പവും പ്രീമിയര്‍ ലീഗില്‍ ഫൗളര്‍ കളിച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ആറാമതാണ് ഫൗളര്‍.

Top