തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ കവര്‍ച്ച; കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നു

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നു കവര്‍ച്ച. ഗോപുര നടയിലേയും ശാസ്ത നടയിലേയും കൊടി മരച്ചുവട്ടിലേയും കാണിക്കവഞ്ചികളാണ് കുത്തിത്തുറന്നത്. കൊടിമരച്ചുവട്ടിലെ കാണിക്കവഞ്ചി പൂര്‍ണമായും തുറക്കാന്‍ സാധിക്കാത്തതിനാല്‍ പണം നഷ്ടമായില്ല.

കവര്‍ച്ചാ സംഘത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. വടക്കേനടഗോപുരത്തിന് സമീപത്തു ഗാര്‍ഡ് റൂമിനടുത്ത് മതില്‍ ചാടിക്കടന്നാണ് മോഷ്ടാക്കള്‍ ക്ഷേത്രത്തില്‍ കയറിയതെന്നാണ് പ്രാഥമിക നിഗമനം.

എസ്.പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി പരിശോധന ആരംഭിച്ചു.

Top