പത്തനംതിട്ടയിലെ സ്വര്‍ണക്കവര്‍ച്ച; മോഷണ സംഘത്തിലെ നാല് പേര്‍ പിടിയില്‍

പത്തനംതിട്ട:ശ്രീകൃഷ്ണ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘത്തിലെ നാല് പേര്‍ കൂടി പിടിയില്‍. തമിഴ്‌നാട്ടിലെ സേലത്ത് വെച്ച് വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. പൊലീസ് വാഹനം പരിശോധിക്കുന്നതിനിടെ സ്വര്‍ണവും പണവുമടങ്ങിയ ബാഗുമായി ഒരാള്‍ രക്ഷപ്പെട്ടു.

സേലം പൊലീസിന്റെ കസ്റ്റഡിയിലാണ് പിടിയിലായ നാല് പേരും. പ്രതികളെ കസ്റ്റഡിയില്‍ എടുക്കുന്നതിന് പത്തനംതിട്ട പൊലീസ് സേലത്തേക്ക് തിരിച്ചു.ജ്വല്ലറിയിലെ മുന്‍ ജീവനക്കാരനും മഹാരാഷ്ട്ര സ്വദേശിയുമായ അക്ഷയ് പട്ടേലിനെ ഞായറാഴ്ച പിടികൂടിയിരുന്നു. സംഘത്തില്‍ ഉണ്ടായിരുന്ന മഹാരാഷ്ട സ്വദേശിയും ജ്വല്ലറിയിലെ മുന്‍ ജീവനക്കാരനുമായ അക്ഷയ പട്ടേലിനെയാണ് പത്തനംതിട്ട പൊലീസ് കോഴഞ്ചേരി തൊക്കമലയില്‍ നിന്നും പിടികൂടിയത്.

ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടു കൂടിയാണ് പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് അഞ്ചംഗ സംഘം നാല് കിലോ സ്വര്‍ണം കവര്‍ന്നത്.

Top