കാല്‍പാദം മുറിച്ച് വെള്ളിക്കൊലുസ് കവര്‍ന്ന ശേഷം കൊലപ്പെടുത്തി; അന്വേഷണം

ജയ്പുര്‍: രാജസ്ഥാനില്‍ വീട്ടമ്മയുടെ കാല്‍പാദം മുറിച്ച് വെള്ളിക്കൊലുസ് മോഷ്ടിച്ചു. മോഷ്ടാവിന്റെ ആക്രമണത്തില്‍ കഴുത്തിലേറ്റ പരുക്കു മൂലം സ്ത്രീ മരിച്ചു.

രാജാസമന്ദ് ജില്ലയില്‍ പെട്ട ചാര്‍ഭുജ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം. കങ്കുഭായ് (45) ആണ് പാടത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിന് ഭക്ഷണവുമായി തിങ്കളാഴ്ച രാവിലെ പോയപ്പോള്‍ ആക്രമണത്തിനിരയായത്. പൊലീസ് അന്വേഷണം ആരംഭിച്ചു

 

Top