സ്വര്‍ണമാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടയില്‍ രണ്ട് ആന്ധ്രാ സ്വദേശിനികള്‍ പിടിയില്‍

arrest

കോഴിക്കോട്: സ്വര്‍ണ്ണമാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ രണ്ട് ആന്ധ്ര സ്വദേശികളായ സ്ത്രീകള്‍ പിടിയില്‍. കോഴിക്കോട് കൊയിലാണ്ടി ബസ്റ്റാന്റില്‍ നിന്നാണ് മോഷണ ശ്രമത്തിനിടെ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്

കാരന്തൂര്‍ സ്വദേശിയ യുവതി കുഞ്ഞിനേയും തോളിലിട്ട് ബസ്സ് കയറുന്നതിനിടെയാണ് കുഞ്ഞിന്റെ കഴുത്തിലെ സ്വര്‍ണ്ണമാല പൊട്ടിക്കാന്‍ ശ്രമം നടന്നത്. മോഷണ ശ്രമം തടഞ്ഞ യുവതി രണ്ട് സ്ത്രീകളേയും തടഞ്ഞ് വെച്ച് ശബ്ദമുയര്‍ത്തി. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് പ്രതികളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ആന്ധ്ര സ്വദേശികളായ മഞ്ജു, ലീലാവതി എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. സമാനരീതിയിലുള്ള മോഷണ പരാതികള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.

Top