അബുദാബിയിൽ സ്വര്‍ണ്ണ കവര്‍ച്ച നടത്തിയ മൂന്നംഗസംഘം അറസ്റ്റില്‍

robbery

അബുദാബി : നിയാസ് ഗോള്‍ഡ് മാര്‍ക്കറ്റില്‍ സ്വര്‍ണ്ണ കവര്‍ച്ച നടത്തിയ മൂന്നംഗസംഘം അറസ്റ്റില്‍.

അബുദാബിയിലെ വാണിജ്യമേഖലയിലുള്ള ഒരു താമസകേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന പന്ത്രണ്ട് കിലോ സ്വര്‍ണ്ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

പോലീസിന്റെ പരിശോധനയില്‍ മാലകളും വളകളും സ്വര്‍ണനാണയങ്ങളും പണവുമടങ്ങുന്ന മോഷണ വസ്തുക്കളാണ് ഇവരിൽ നിന്നും കണ്ടെടുത്തത് . ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റംസമ്മതിച്ചതായും പോലീസ് പറഞ്ഞു.

Top