ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതിന് പിന്നാലെ കോഴിക്കോട് വീണ്ടും മോഷണ ശ്രമം

കോഴിക്കോട്:മുക്കത്തെ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതിന് പിന്നാലെ കോഴിക്കോട് ഇന്നലെ വീണ്ടും മോഷണ ശ്രമം. കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിലെ ജ്വല്ലറിയുടെ പൂട്ട് തകര്‍ക്കാനുള്ള ശ്രമം വിജയിച്ചില്ല. പോലീസ് പട്രോളിങ് വാഹനം കണ്ടപ്പോള്‍ പോലീസ് ഓടിരക്ഷപ്പെട്ടു.പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ജ്വല്ലറിയുടെ പൂട്ട് തകര്‍ക്കാനുള്ള ശ്രമം നടന്നത്.

മഴക്കാലം ആരംഭിച്ചതോടെ കവര്‍ച്ചകള്‍ വ്യാപകമാകുന്നതാണ് രണ്ടുസംഭവങ്ങളും സൂചിപ്പിക്കുന്നതെന്നാണ് പോലീസ് നിഗമനം. കവര്‍ച്ചക്കാര്‍ക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കോഴിക്കോട് ഓമശ്ശേരിയില്‍ ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവര്‍ച്ച നടന്നത്. ഇതില്‍ ഒരാളെ ജീവനക്കാര്‍ ചേര്‍ന്ന് കീഴ്പ്പെടുത്തി പോലീസിനെ എല്‍പ്പിച്ചിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ബംഗ്ലാദേശ് സ്വദേശിയായ നയീം അലിയാണ് പിടിയിലായത്.കവര്‍ച്ചക്കുപയോഗിച്ച തോക്ക് ബംഗാളില്‍ നിന്ന് വാങ്ങിയതാണെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Top