കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മോഷണം; റിപ്പോര്‍ട്ട് തേടി ഡിജിപി

rishiraj singh

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മോഷണം സംബന്ധിച്ച് ഉത്തരമേഖല ഐജിയോട് റിപ്പോര്‍ട്ട് തേടി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും ഡിജിപി പറഞ്ഞു. ഇന്നലെയാണ് ജയില്‍ വളപ്പിനുള്ളില്‍ മോഷണം നടന്ന വിവരം പുറത്തറിഞ്ഞത്. 1,92,000 രൂപ മോഷണം പോയി.

ജയില്‍ വളപ്പിലെ ഫുഡ് കൗണ്ടറില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഫുഡ് കൗണ്ടറിലെ ഒരു ദിവസത്തെ വരുമാനമാണ് മോഷണം പോയത്. ബുധനാഴ്ച്ച രാത്രിയോടെ പെയ്ത മഴയിലും ഇടിമിന്നലിലും ജയിലിലെ വൈദ്യുതി ബന്ധം നിലച്ചിരുന്നു. രാത്രി പതിനൊന്നിനും പുലര്‍ച്ചെ അഞ്ചിനുമിടയിലാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്.

 

Top