ചാലക്കുടിയില്‍ എടിഎം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം

atm roberry

തൃശൂര്‍: ചാലക്കുടിയില്‍ എടിഎം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം. ആക്‌സിസ് ബാങ്കിന്റെ എടിഎം കൗണ്ടര്‍ കുത്തിപ്പൊളിക്കാന്‍ ശ്രമം നടന്നത്.ചാലക്കുടി ദേശീയപാതയുടെ സമീപത്തുള്ള എടിഎമ്മില്‍ അര്‍ദ്ധരാത്രിയോടെയാണ് കവര്‍ച്ചാശ്രമം ഉണ്ടായത്.

അഞ്ച് ലക്ഷത്തോളം രൂപ എടിഎമ്മിലുണ്ടായിരുന്നു. മോഷ്ടാക്കള്‍ എടിഎം കൗണ്ടറിനകത്ത് കയറിയെങ്കിലും പണം അടങ്ങിയ ഭാഗം തുറക്കാൻ ഇവര്‍ക്ക് കഴിഞ്ഞില്ല.പോലീസ് അന്വേഷണം തുടങ്ങി.

Top