ട്രെയിനില്‍ കവര്‍ച്ചക്കാര്‍ യാത്രക്കാരെ കൊള്ളയടിച്ചു, ആയുധംചൂണ്ടി കവര്‍ന്നത് ലക്ഷങ്ങള്‍

robbery

കോലാപൂര്‍: മുംബൈ-കോലാപൂര്‍ മഹാലക്ഷ്മി എക്‌സ്പ്രസ് ട്രെയിനില്‍ കവര്‍ച്ചക്കാര്‍ ആയുധം ചൂണ്ടി യാത്രക്കാരെ കൊള്ളയടിച്ചു.

10 മുതല്‍ 15 വരെ ആളുകളുണ്ടായിരുന്ന സംഘം ലക്ഷക്കണക്കിനു രൂപാ മൂല്യമുള്ള ആഭരണങ്ങളും കറന്‍സിയും മൊബൈല്‍ ഫോണുകളും കൊള്ളയടിച്ചതായി കോലാപൂര്‍ റെയില്‍വേ പോലീസ് അറിയിച്ചു.

മഹാരാഷ്ട്രയിലെ ജെലൂരി സ്റ്റേഷനു സമീപമായിരുന്നു സംഭവം. എസ്2 മുതല്‍ എസ്12 വരെയുള്ള കമ്പാര്‍ട്ടുമെന്റുകളിലെ യാത്രികരാണ് കൊള്ളയ്ക്കിരയായത്.

Top