മതപഠന വേഷത്തില്‍ കറങ്ങി നടന്ന് മാല മോഷണം: യുവാവ് അറസ്റ്റില്‍

മലപ്പുറം: മത പഠന വിദ്യാര്‍ഥിയുടെ വേഷത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മാലമോഷണം നടത്തിയ തിരൂര്‍ നരിപറമ്പ്് സ്വദേശി സ്വാലിഹ് പൊന്നാനിയില്‍ അറസ്റ്റില്‍. മോഷണ വസ്തുക്കള്‍ വളാഞ്ചേരിയിലെ ജ്വല്ലറികളില്‍ വിറ്റു.ആറുമാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്.

ചങ്ങരംകുളം, കുറ്റിപ്പുറം, പൊന്നാനി, കല്‍പകഞ്ചേരി പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് പ്രതി സ്വാലിഹ് നിരന്തരം മോഷണം നടത്തിയത്. ബൈക്കിലെത്തി റോഡിലൂടെ നടന്നു പോവുന്ന സ്ത്രീകളെ ആദ്യം നിരീക്ഷിക്കും. പിന്നീട് വന്ന് മാല മോഷ്ടിക്കും. ഒറ്റ വലിയില്‍ തന്നെ മാല കൈക്കലാക്കും. ഇതാണ് മോഷണ രീതി.മോഷണം കഴിഞ്ഞാല്‍ പിന്നെ വേഷം മാറും.മതപഠന വസ്ത്രം ധരിച്ച് ബൈക്കിലിറങ്ങും. ആര്‍ക്കും സംശയം തോന്നില്ല. വിവിധ പൊലിസ് സ്റ്റേഷനകളില്‍ 7 കേസാണുള്ളത്.

Top