റോബര്‍ട്ടോ മാന്‍സിനിയെ ഇറ്റാലിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകനായി നിയമിച്ചു

mansini

മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ പരിശീലകന്‍ റോബര്‍ട്ടോ മാന്‍സിനിയെ ഇറ്റാലിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകനായി നിയമിച്ചു. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.

റഷ്യന്‍ ക്ലബ് സെനിത് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിന്റെ പരിശീലകനായ മാന്‍സിനി, ഞായറാഴ്ച ക്ലബ്ബ് വിട്ടിരുന്നു. കഴിഞ്ഞ നവംബറില്‍ ലോകകപ്പിന് യോഗ്യത നേടാനാകാതെ വന്നതോടെ ഇറ്റലി, പരിശീലകന്‍ ജിയാന്‍ പിയറെ വെന്‍ടുറയെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് അണ്ടര്‍ 21 ടീം പരിശീലകനായിരുന്ന ലൂയിജി ഡി ബിയാജിയോ ടീമിന്റെ താത്ക്കാലിക ചുമതലയേറ്റു. ഇതിനിടയില്‍ എ.സി മിലാന്‍ മുന്‍ പരിശീലകന്‍ കാര്‍ലോ ആന്‍ചലോട്ട്, മുന്‍ ദേശീയ ടീം പരിശീലകന്‍ അന്റോണിയോ കോണ്ടെ എന്നിവരെ ഇറ്റലിയുടെ പരിശീലകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഒടുവിലാണ് മാന്‍സിനിയെ തിരഞ്ഞെടുത്തത്.

ലാസിയോ, ലെസ്റ്റര്‍ സിറ്റി തുടങ്ങിയ ക്ലബ്ബുകളില്‍ മുന്നേറ്റനിര താരമായും മാന്‍സിനി കളിച്ചിട്ടുണ്ട്. ലാസിയോയേയും ഇന്റര്‍ മിലാനേയും മാഞ്ചസ്റ്റര്‍ സിറ്റിയെയും മാന്‍സിനി പരിശീലിപ്പിച്ചിട്ടുണ്ട്. തുര്‍ക്കിഷ് ക്ലബ്ബ് ഗലാറ്റരസെയേയും മാന്‍സിനി പരിശീലിപ്പിച്ചിട്ടുണ്ട്.

Top