പുതിയ ട്രെയില്‍സുമായി റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ എത്തുന്നു

ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയോടെ പുതിയ മോഡലുമായി റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ എത്തുന്നു.റോയല്‍ എന്‍ഫീല്‍ഡ് ട്രെയല്‍സ് ആണ് പുതിയ മോഡല്‍. ട്രെയല്‍സ് 350, 500 എന്നീ വകഭേദങ്ങളാണ് എന്‍ഫീല്‍ഡ് നിരത്തില്‍ ഇറക്കുന്നത്.

എന്‍ഫീല്‍ഡ് നേരത്തെ ഇറക്കിയ ട്രെയല്‍സിന്റെ ഡിസൈനില്‍ തന്നെയാണ് പുതിയ ട്രെയല്‍സും എത്തുന്നത്. ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ്, വലിയ ടയര്‍, സ്‌പോക്ക്ഡ് വീല്‍, സിംഗിള്‍ സീറ്റ്, റിയര്‍ ക്യാരിയര്‍, പിന്നിലെ ഉയര്‍ന്ന മഡ്ഗാര്‍ഡ് എന്നിവയാണ് ട്രെയല്‍സിന്റെ പ്രത്യേകതകള്‍.

350 ട്രെയല്‍സിന് 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്ന 346 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ കരുത്തേകുമ്പോള്‍ ട്രയല്‍സ് 500ന് 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കേകുന്ന 499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. ട്രെയല്‍സിന്റെ ഗിയര്‍ബോക്സിന് 5 സ്പീഡാണുളളത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുമുണ്ട്.

ടറുകള്‍ ക്രമീകരിച്ചിരിക്കുന്നത് ഓഫ് റോഡ് യാത്രകള്‍ക്ക് ചേരുന്ന രീതിയിലാണ്. സ്‌പോര്‍ട്‌സ് ടൈപ്പ് ഹാന്‍ഡില്‍ ബാറുള്ള വാഹനത്തിന്റെ ടെയില്‍ ലൈറ്റും ഇന്റിക്കേറ്ററും അടുത്തിടെ പുറത്തിറങ്ങിയ ഇന്റര്‍സെപ്റ്ററിലേതിന് സമാനമാണ്.റോയല്‍ എന്‍ഫീല്‍ഡ് ട്രെയല്‍സ് മാര്‍ച്ച് 27-ന് വിപണിയില്‍ എത്തുമെന്നാണ് പറയുന്നത്.

Top