വാഹന രജിസ്‌ട്രേഷന് ഇനി റോഡ് സുരക്ഷാ സെസും

ബാഗ്ലൂര്‍:ഇനി മുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ റോഡ് സുരക്ഷാ സെസും അടയ്ക്കണം. സാധാരണ രജിസ്‌ട്രേഷന്‍ ഫീസിന് പുറമേയാണ് റോഡ് സേഫ്റ്റി അതോറിറ്റി (ആര്‍.എസ്.എ.) സെസ് ഇടാക്കുന്നത്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും 500 രൂപയും മറ്റു വാഹനങ്ങള്‍ 1000 രൂപയുമാണ് അടയ്‌ക്കേണ്ടത്. സെസ് ഇടാക്കുന്നതിനൊപ്പം റോഡ് സുരക്ഷാഫണ്ടിലേക്ക് സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളും തുക നിക്ഷേപിക്കും. ആര്‍ എസ്. എ. ഈ തുക വിനിയോഗിക്കുന്നത് റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും.

പല ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലും വെള്ളിയാഴ്ച മുതല്‍ സെസ് ഈടാക്കിയിരുന്നെങ്കിലും ചില സാങ്കേതിക തകരാറുകള്‍ മൂലം ഇത് മുടങ്ങിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് എല്ലാ ഓഫീസുകളിലും സെസ് സംവിധാനം കൊണ്ടുവരും. നിലവില്‍ റോഡ് സുരക്ഷാ നടപടികള്‍ മന്ദഗതിയില്‍ ആകാന്‍ കാരണം ആവശ്യത്തിന് ഫണ്ടില്ലാത്തതിനാലാണ്.സെസ് സംവിധാനം നിലവില്‍ വരുന്നതോടെ റോഡ് സുരക്ഷാ നടപടികളില്‍ എളുപ്പത്തില്‍ തീരുമാനം കൊണ്ടുവാരാന്‍ സാധിക്കും.

Top