ഭൂതത്താന്‍കെട്ടില്‍ റോഡ് ഇടിഞ്ഞ് താണു; ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു

കോതമംഗലം: ഭൂതത്താന്‍കെട്ടില്‍ കലുങ്ക് തകര്‍ന്നതിനെ തുടര്‍ന്ന് മുപ്പത് അടിയോളം വീതിയില്‍ റോഡ് ഇടിഞ്ഞ് താണു. സംഭവത്തില്‍ ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഇരുവരെയും പരിക്കുകളോടെ കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയത്ത് വലിയ വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാലും ഡാമിലെ ജലനിരപ്പ് കുറവായിരുന്നതിനാലും വന്‍ദുരന്തമാണ് ഒഴിവായത്.

റോഡ് തകര്‍ന്നതോടെ വടാട്ടുപാറ, ഇടമലയാര്‍ പ്രദേശങ്ങളും താളുംകണ്ടം, പോങ്ങന്‍ചോട് ആദിവാസി കോളനികളും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ 5.10 ഓടെയാണ് അപകടമുണ്ടായത്. കോതമംഗലം-ഇടമലയാര്‍ റോഡില്‍ ഭൂതത്താന്‍കെട്ടില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്‌സിന്റെ പഴയ സോണല്‍ ഓഫീസിന് സമീപമാണ് ഈറ്റ കനാല്‍ കലുങ്കും ഇരുവശത്തേക്ക്‌ റോഡും ഇടിഞ്ഞ് നിലംപൊത്തിയത്.

Top