യുഎഇയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതായി ആഭ്യന്തരമന്ത്രാലയം

road

ദോഹ: യുഎഇയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതായി ആഭ്യന്തരമന്ത്രാലയം. പിഴ ശിക്ഷ ഉള്‍പ്പെടെയുള്ള നടപടികള്‍ നില നില്‍ക്കുമ്പോഴും അപകട നിരക്ക് കൂടുന്നതായാണ് റിപ്പോര്‍ട്ട്.

അമിത വേഗതയാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. അതിനാല്‍ തന്നെ, ഹൈവേകളില്‍ വേഗപരിധി ലഘൂകരിച്ചും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ചും നിയമലംഘകരെ കണ്ടെത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 23 വരെ യു.എ.ഇയില്‍ ഉണ്ടായ റോഡപകടങ്ങളില്‍ മരിച്ചത് 525 പേരാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 230 പേര്‍ മരിക്കാന്‍ ഇടയായത് അമിത വേഗത്തില്‍ വാഹനമോടിച്ചതാണെന്നാണ് റിപ്പോര്‍ട്ട്.

പുതിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അമിത വേഗത്തിനെതിരെ ജനുവരി ഒന്ന് മുതല്‍ ദേശീയ തലത്തില്‍ ബോധവത്ക്കരണ പരിപാടികള്‍ ആരംഭിക്കും. അമിതവേഗം കൊലപാതകത്തിലെത്തരുതെന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ക്യാമ്പയിന്‍ മൂന്ന് മാസം നീളുന്നതായിരിക്കും. ഇതിന്റെ ഭാഗമായി സര്‍വകലാശാലകളിലും സ്‌പോര്‍ട്‌സ് ക്ലബുകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്യും.

Top