റോഡപകടം; വീഡിയോ പുറത്തുവിട്ട് സൈബർബാദ് ട്രാഫിക് പൊലീസ്

റോഡിലെ ഭൂരിഭാഗം അപകടങ്ങൾക്കും കാരണം അശ്രദ്ധയാണ്. മറ്റു വാഹനങ്ങളെ ശ്രദ്ധിക്കാതെ വെട്ടിക്കുന്നതും കുത്തിക്കയറ്റാൻ ശ്രമിക്കുന്നതുമെല്ലാം അപകടങ്ങളിൽ കലാശിക്കും. ആ ഗണത്തിൽ പെടുത്താവുന്നൊരു അപകടത്തിന്റെ വീഡിയോയാണ് സൈബർബാദ് ട്രാഫിക് പൊലീസ് പുറത്തുവിട്ടത്.

കാറുകാരന്റെ മോശം ഡ്രൈവിങ്ങിന് ഇരയായത് സ്കൂട്ടറിലെത്തിയ രണ്ടുപേർ എന്ന കുറിപ്പോടെയാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഹൈദരാബാദിലെ കുകട്പള്ളി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ലോറിയുടെ മുന്നിൽ കയറാൻ ശ്രമിച്ച കാറുകാരന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണം.

ലോറിയിൽ തട്ടി നിരങ്ങി നീങ്ങിയ കാർ ഇടത്തേക്കു വെട്ടിച്ചപ്പോൾ സ്കൂട്ടർ യാത്രികരെ ഇടിക്കുകയായിരുന്നു. അവർക്ക് ചെറിയ പരുക്കുകളേറ്റെന്നും കാർ, ലോറി ഡ്രൈവർമാർക്കെതിരെ കേസെടുത്തെന്നും പൊലീസ് പറയുന്നു.

Top