പുതുവത്സര ആഘോഷം കഴിഞ്ഞു മടങ്ങവെ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

accident

തൃശൂര്‍ : തൃശൂര്‍ വാളൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. വാളൂര്‍ പറമ്പന്‍ ജോസിന്റെ മകന്‍ ആല്‍വിന്‍ ആണ് മരിച്ചത്.

പുതുവത്സര ആഘോഷം കഴിഞ്ഞു മടങ്ങുന്ന വഴി വിദ്യാര്‍ഥി സംഘത്തിന്റെ നേരെ ജീപ്പ് ഇടിക്കുകയായിരുന്നു. ആല്‍വിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷിബിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീപ്പ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Top