കൊല്ലത്ത് കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി ഒരാൾ മരിച്ചു

accident

കൊല്ലം : കൊല്ലം കരുനാഗപ്പള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തൊടിയൂര്‍ സ്വദേശി യൂസഫ് കുഞ്ഞാണ് മരിച്ചത്. രാവിലെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. പത്രവിതരണക്കാര്‍ക്ക് നേരെയാണ് ലോറി പാഞ്ഞുകയറിയത്.

എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി കരുനാഗപ്പള്ളിയില്‍ വഴിയരികിലെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡിവൈഡര്‍ തകര്‍ത്തു പാഞ്ഞുവരുന്ന ലോറി കണ്ട് പത്രക്കെട്ടുകള്‍ തരംതിരിക്കുകയായിരുന്നവര്‍ ഓടി രക്ഷപെട്ടു. എന്നാൽ പത്രവിതരണക്കാരനായ യുസഫ് കുഞ്ഞിന് മാത്രം രക്ഷപെടാനായില്ല.

ലോറിക്കടിയില്‍ കുടുങ്ങിയ യൂസഫിനെ രക്ഷിക്കാനുള്ള ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും മണിക്കൂറുകളുടെ ശ്രമം വിഫലമായി. കണ്ടെയ്‌നര്‍ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Top